ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽ നിന്നുള്ള 18 റിക്രൂട്മെന്റ് ഏജൻസികളിലൂടെയും കുവൈത്തിലെ 92 സ്ഥാപനങ്ങളിലും തൊഴിൽ തേടുന്നവർ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പല പരാതികളും ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണു പട്ടിക പ്രസിദ്ധീകരിച്ചത്.

ഐക്യു എജ്യുക്കേഷനൽ അക്കാദമി ചെന്നൈ, എസ്.ജി. ട്രാവൽ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കപൂർ കെ‌എൽ എന്റർപ്രൈസസ് മാൻ‌പവർ കൺസൽറ്റന്റ്, എസ്.എഫ്. ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി, എൻ.ഡി. എന്റർപ്രൈസസ് ന്യൂഡൽഹി, ആയിന ട്രാവൽ‌സ് എന്റർപ്രൈസസ് മുംബൈ, സാറാ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി, യു.എസ്. ഇന്റർനാഷനൽ ന്യൂഡൽഹി, സബ ഇന്റർനാഷനൽ ടൂർ ആൻഡ് ട്രാവൽ ഡൽഹി, മെക്സ് കൺസൽറ്റന്റ് സർവീസ് ന്യൂഡൽഹി, സ്റ്റാർ എന്റർപ്രൈസസ് പട്ന, എ‌സ്‌എം‌പി സർവീസ് യുപി, അമേസിങ് എന്റർപ്രൈസസ് മുംബൈ, ജാവ ഇന്റർനാഷനൽ ന്യൂഡൽഹി, സ്റ്റാർ ഇന്റർനാഷനൽ ന്യൂഡൽഹി, സെറ്റിൽ ഇന്റർനാഷനൽ സിറാക്പൂർ, ഗ്ലോബൽ സർവീസസ് മുംബൈ, ഇന്റർനാഷനൽ എച്ച്‌ആർ കൺസൽറ്റന്റ് പട്ന എന്നിവയാണു പട്ടികയിൽ പരാമർശിച്ചിട്ടുള്ള ഇന്ത്യൻ റിക്രൂട്മെന്റ് ഏജൻസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com