ADVERTISEMENT

ദുബായ്∙ കഴിഞ്ഞ വർഷം യുഎഇയിൽ നിന്ന് ഏറ്റവുമധികം പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാർ. യുഎഇ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ള 169.2 ബില്യൺ ദിർഹത്തിൽ 38.1% പോയത് ഇന്ത്യയിലേക്കാണ്.

യുഇയിലെ ഇന്ത്യക്കാരുടെ വർധിച്ച സാന്നിധ്യവും ഇന്ത്യൻ രൂപയുടെ വിലയിടിവുമാണ് ഇതിനു കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാനാണ്; 9.5%. ഫിലിപ്പീൻസ്(7.2%), ഈജിപ്ത്(5.3%), യുഎസ്(3.9%), യുകെ(3.7%) എന്നിങ്ങനെയാണ് കണക്കുകൾ.

2017നെക്കാൾ 3%കൂടുതലാണ് യുഎഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് അയച്ച തുക. 2017ൽ 164.4 ബില്യൺ ദിർഹമാണ് പുറത്തേക്ക് അയച്ചത്. ബാങ്കുകളെക്കാൾ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലൂടെയാണ് കൂടുതൽ തുക അയച്ചിട്ടുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം എക്സ്ചേഞ്ചുകൾ വഴി അയച്ചത് 128.9 ബില്യൺ ദിർഹമാണ്. ബാങ്കുകൾ വഴി അയച്ചതാകട്ടെ 40.3 ബില്യൺ ദിർഹവും. തലേ വർഷം 42.7 ബില്യൺ ദിർഹമാണ് ബാങ്കുകൾ വഴി അയച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 20 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിൽ ഉള്ളത്. ജനസംഖ്യയുടെ ഏതാണ്ട് 28%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com