ADVERTISEMENT

കുവൈത്ത് സിറ്റി∙ മലയാളീസ് അസോസിയേഷൻ ആൻഡ് കൾചറൽ ഓർഗനൈസേഷൻസ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി. സുഗതൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മൗലവി, ഷാജഹാൻ പട്ടാഴി, മാക്സ്‌വെൽ, രാജീവ് നടുവിലേമുറി, സകീർ പുത്തൻ‌പാലത്ത്, മനോജ് എന്നിവർ പ്രസംഗിച്ചു. എസ്‌എസ്‌എൽ‌സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.

എലത്തൂർ അസോസിയേഷൻ ഇഫ്താർ

elathur
കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ നിന്ന്.

കുവൈത്ത് സിറ്റി∙ എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അസീസ് പാലാട്ട് അധ്യക്ഷത വഹിച്ചു. എം.കെ നാസർ, എം. യൂസഫ്, ഇ.കെ. റസാഖ് ഹാജി, യാക്കൂബ് എലത്തൂർ, മുസ്തഫ ദാരിമി മണ്ണാർക്കാട്, ഇബ്രാഹിം തൈത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

ഇഫ്താർ

കുവൈത്ത് സിറ്റി∙ ഒഐസിസി ദേശീയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്‌തു. എബി വാരിക്കാട് അധ്യക്ഷത   വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി വി.സി. നാരായണൻ, ബി.എസ്. പിള്ള, ചാക്കോ ജോർജ് കുട്ടി, ശാമുവേൽ ചാക്കോ, വർഗീസ് ജോസഫ് മാരാമൺ, പ്രേംസൺ കായംകുളം, ജോയി ജോൺ തുരുത്തിക്കര, രാജീവ് നടുവിലേമുറി, ഷംസു കൊല്ലം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com