ADVERTISEMENT

മക്ക∙ സമീപകാലങ്ങളിലുണ്ടായ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാമിക രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ ഒതൈമീൻ. മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണ്. നല്ല ഭാവിക്കായി ഐക്യത്തോടെ കൈകോർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അൽസഫ കൊട്ടാരത്തിൽ നടന്ന ഒഐസി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം തുടച്ചുനീക്കേണ്ടതു മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും അനിവാര്യമാണ്. ചിലർ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്ക് ഇസ്‌ലാമുമായി ബന്ധമില്ല. ഇതിന്റെ പേരിൽ ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com