ADVERTISEMENT

അൽഐൻ∙ അംഗങ്ങളുടെ വീടുകളിൽ തയാറാക്കിയ വിഭവങ്ങളുമായി അൽഐൻ ഇൻകാസ് ഇരുപത്തേഴാം രാവിൽ സമൂഹ നോമ്പുതുറ നടത്തി. പ്രസിഡന്റ് ഫൈസൽ തഹാനി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ അലിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്  ഇ.പി. ജോൺസൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്, ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ തുടങ്ങി സാമൂഹിക, സാംസ്കാരിക, രാഷ്ടീയ, സംഘടനാ പ്രതിനിധികൾ അടക്കം ആയിരത്തോളം പേർ പങ്കെടുത്തു.

പ്രിയദർശിനി കമ്മിറ്റി

sonapur-Iftar
സോനാപുർ ക്യാംപിൽ പ്രിയദർശിനി പ്രവർത്തകർ നടത്തിയ ഇഫ്താർ കിറ്റ് വിതരണം.

ദുബായ്∙ പ്രിയദർശിനി വൊളന്റിയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സോനാപുരിലെ റൊട്ടാന ലേബർ ക്യാംപിൽ ഇഫ്താർ കിറ്റ് വിതരണം സിഡിഎ പ്രതിനിധി അഹമ്മദ് അൽ സാബി ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി രക്ഷാധികാരി എൻ.പി. രാമചന്ദ്രൻ, പ്രസിഡന്റ പവിത്രൻ അഞ്ചങ്ങാടി എന്നിവർ പ്രസംഗിച്ചു. മോഹൻ വെങ്കിട്ട്, ബാബു പിതാംബരൻ, പ്രമാദ്, ശിവകുമാർ, ടോജി മുല്ലശ്ശേരി, ചന്ദ്രൻ മുല്ലപ്പിള്ളി, ശ്രീജിത്ത്, നിഷാദ്, ബിനിഷ്, പ്രതാപ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com