ADVERTISEMENT

ദുബായ്∙ വ്രതം ത്യാഗവും സഹനവും പഠിപ്പിക്കുന്ന ആത്മീയ പാഠശാലയാണ് റമസാനെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി. ദുബായ് കെഎംസിസി ഇഫ്താർ ടെന്റിൽ പ്രസംഗിക്കുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാകൈ അധ്യക്ഷത വഹിച്ചു. അൽ വഫ മാനേജിങ് ഡയറക്ടർ സി. മുനീർ, ഗോൾഡൻ ഗ്രൂപ്പ് എംഡി നാസർ തായർ, സിക്സ്‌ സ്റ്റാർ ഗ്രൂപ്പ് എംഡി എം.കെ. നാസർ, അഫ്സൽ ഹുദവി ചങ്ങരംകുളം, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ പ്രസംഗിച്ചു.

മാടവന കിഴക്കേ മഹല്ല് ഇഫ്താർ

madavana
കൊടുങ്ങല്ലൂർ മാടവന കിഴക്കേ മഹല്ല് യുഎഇ കമ്മിറ്റി നടത്തി ഇഫ്താർ സംഗമത്തിൽ അലവിക്കുട്ടി ഹുദവി മുണ്ടുംപറമ്പ് പ്രസംഗിക്കുന്നു.

ദുബായ്∙ കൊടുങ്ങല്ലൂർ മാടവന കിഴക്കേ മഹല്ല് യുഎഇ കമ്മിറ്റിയുടെ ഇഫ്‌താർ സംഗമം ഇബ്രാഹിംകുട്ടി മാടവന ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സലാഹുദീൻ ഇർഫാനി അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഹുദവി മുണ്ടുംപറമ്പ്, അഷ്‌റഫ് കൊടുങ്ങല്ലൂർ, റഫീഖ് മാടവന, ജനറൽ സെക്രട്ടറി ജലീൽ മാടവന, ട്രഷറർ സലാം പുത്തൻകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com