ADVERTISEMENT

ദുബായ്∙ ദീവയുടെ(ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) അൽഖൂസിലെ പാർക്കിങ് കെട്ടിടത്തിന് യുഎസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ പാർക് സ്മാർട് സർട്ടിഫിക്കറ്റ്. കാർബൺ വമനം കുറച്ചു നിർമിക്കുന്ന പരിസ്ഥിത സൗഹൃദ കെട്ടിടങ്ങൾക്കു ലഭിക്കുന്ന ഈ അംഗീകാരം മേന മേഖലയിൽ ഒരു സ്ഥാപനത്തിനു ലഭിക്കുന്നത് ആദ്യമാണ്.

ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ദീവ പ്രതിജ്ഞാബദ്ധമാണെന്നും ഈ അംഗീകാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നതായതും എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു. ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയേൺമെന്റ്ൽ ഡിസൈനിന്റെ(ലീഡ്) പ്ലാറ്റിനം അവാർഡ് ലഭിച്ച ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും യുഎഇയിലെ ആദ്യ സർക്കാർ കെട്ടിടവുമാണു ദീവയുടേത്.

പുനരുപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ചാണു 36% നിർമാണവും നടത്തിയത്. വെളിച്ചത്തിന് ഗ്ലാസും മറ്റും ഉപയോഗിച്ചതിനാൽ 66% ഊർജം ലാഭിക്കാനായി. അൽ ഷേറ എന്ന ദീവയുടെ പുതിയ ആസ്ഥാന മന്ദിരമാവും നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും ഉയരമേറിയതും വലുതുമായ സീറോ എനർജി കെട്ടിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com