ADVERTISEMENT

ദുബായ്∙ യാത്രക്കാർക്ക് ആഹ്ലാദമേകി 373 വോൾവോ ബസുകൾ വാങ്ങാൻ ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) കരാറിലെത്തി. 474 ദശലക്ഷം ദിർഹം ചെലവിൽ യൂറോ 6 നിലവാരത്തിലുള്ള ബസുകളാണ് വാങ്ങുക. മീന പ്രദേശത്ത് ആദ്യമായാണ് ഇത്തരം ബസുകൾ വാങ്ങുന്നത്. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന ചടങ്ങിലാണ് കരാർ ഒപ്പിട്ടത്. ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായറും വോൾവോ ബസ് കോർപറേഷൻ പ്രസിഡന്റ് ഹകൻ അഗ്നേവലും ചടങ്ങിൽ പങ്കെടുത്തു. പുതിയ ബസുകൾ എത്തുന്നതോടെ ഈ രംഗത്ത് ആർടിഎയുടെ പങ്കാളിത്തം 26% വർധിക്കുമെന്നു മാത്തർ അൽ തായർ പറഞ്ഞു.

യുഎൻ ക്ലാസ് രണ്ട് വിഭാഗത്തിൽപെടുന്ന ഈ ബസുകളിൽ സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണുള്ളത്. അത്യാധുനിക ഉപകരണങ്ങൾ വരെ ഘടിപ്പിക്കാൻ പറ്റുന്ന ബസ് പരിസ്ഥിതി സൗഹൃദവുമാണ്. യാത്രാ വിവരങ്ങൾ അറിയാൻ ടച്ച് സ്ക്രീൻ സംവിധാനം. ഡ്രൈവറുടെ ക്ഷീണാവസ്ഥയും മറ്റും വെളിപ്പെടുത്തുന്ന റക്യൂബ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്. ഏതു പ്രായത്തിലുള്ളവർക്കും യോജിച്ച സീറ്റുകളും സീറ്റ് ബെൽറ്റുകളും ബസിലുണ്ട്. നിശ്ചയദാർഢ്യമുള്ളവരുടെ സൗകര്യാർഥം താഴ്ന്നപടികളും വൈഫൈ, യുഎസ്ബി ചാർജിങ് തുടങ്ങിയ സംവിധാനങ്ങളും ബസിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com