ADVERTISEMENT

കുവൈത്ത് സിറ്റി ∙ സന്ദർശക വീസയുടെ ഫീസ് വർധിപ്പിക്കുന്നതിനുള്ള നിർദേശം ആഭ്യന്തരമന്ത്രാലയം പാർലമെന്റിന് സമർപ്പിച്ചു.  താമസാനുമതികാര്യ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ടൂറിസ്റ്റ്, ഫാമിലി, കൊമേഴ്സ്യൽ വിഭാഗങ്ങളിലെ സന്ദർശക വീസകളുടെ ഫീസ് വർധിപ്പിക്കുന്നതിനുള്ള നിർദേശമാണ് മന്ത്രാലയം സമർപ്പിച്ചിട്ടുള്ളത്. നിലവിൽ സന്ദർശക വീസയ്ക്ക് ഈടാക്കുന്നത് 3 ദിനാർ ആണ്. എന്നാൽ നിർദിഷ്ട ഫീസ് നിരക്ക് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അയൽ‌രാജ്യങ്ങളിൽ ഈടാക്കുന്നതിന് തുല്യമായ നിരക്കാകും കുവൈത്തിലും നടപ്പാക്കുകയെന്ന് താമസാനുമതികാര്യ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചന നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com