ADVERTISEMENT

ദോഹ ∙ഖത്തർ വേനലാഘോഷങ്ങളുടെ ഭാഗമായുള്ള ദോഹ കോമഡി നൈറ്റ് നാളെ.രാത്രി 8ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലാണ് ഹാസ്യമേള അരങ്ങേറുന്നത്. ഖത്തർ ദേശീയ ടൂറിസം കൗൺസിലാണ് രണ്ടര മാസം നീളുന്ന വേനലാഘോഷം നടത്തുന്നത്. സമകാലിക വിഷയങ്ങൾ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ടുള്ള ദോഹ കോമഡി നൈറ്റിന് ആരാധകരേറെയാണ്. വേനൽ ആഘോഷങ്ങളുടെ ആകർഷണങ്ങളിലൊന്നായി ദോഹ കോമഡി നൈറ്റ് മാറി കഴിഞ്ഞു. ഓരോ വർഷവും കോമഡി നൈറ്റ് കാണാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുള്ളത്.

ഇത്തവണ 50 റിയാൽ മുതൽക്കാണ് ടിക്കറ്റ് നിരക്ക്. www.q-tickets.com ൽ ടിക്കറ്റുകൾ ലഭിക്കും.ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ വെള്ളിയാഴ്ച മുതൽ ജൂലൈ 7 വരെ കോപ അമേരിക്ക മത്സരങ്ങളുടെ തൽസമയ സംപ്രേഷണവുമുണ്ട്. മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ക്യു ടിക്കറ്റിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. ഖത്തർ ഫൗണ്ടേഷനിലെ റിക്രിയേഷൻ സെന്ററിൽ കമ്യൂണിറ്റി വേനൽ ക്യാംപ് 16 ന് തുടങ്ങും. ഓഗസ്റ്റ് 8 വരെയാണ് ക്യാംപ്. പങ്കെടുക്കാൻ ഒരു ദിവസത്തേക്ക് ഒരു കുട്ടിക്ക് 150 റിയാൽ, ഒരാഴ്ചയിലേക്ക് 700-800 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. രാവിലെ 8 മുതൽ ഉച്ചവരെയായിരിക്കും ക്യാംപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com