ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ ആശ്രിതരുടെ (കുടുംബങ്ങളുടെ) സന്ദർശക വീസ പുതുക്കുന്നതിന് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് (ജവാസാത്ത്) വകുപ്പ് ട്വീറ്റ് ചെയ്തു. ഇൻഷൂറൻസ് ഇല്ലാത്തവരുടെ സന്ദർശക വീസ പുതുക്കില്ലെന്നും വ്യക്തമാക്കി. അത്യാഹിത ഘട്ടങ്ങളിൽ ഒരു ലക്ഷം റിയാൽ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന മെഡിക്കൽ ഇൻഷൂറൻസാണ് എടുക്കേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ സേവന വിഭാഗമായ ഇൻജാസ് വഴി ഇൻഷൂറൻസ് എടുത്ത ശേഷം അബ്ഷിർ അക്കൗണ്ടിൽ ഓൺലൈനായാണ് സന്ദർശക വീസ പുതുക്കേണ്ടതെന്ന് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി.

ഇൻഷൂറൻസ് കാലാവധിയനുസരിച്ചായിരിക്കും സന്ദർശക വീസ കാലാവധി നിശ്ചയിക്കുക. പരമാവധി 6 മാസത്തേക്കാണ് ആശ്രിതർക്ക് സന്ദർശക വീസ അനുവദിക്കുക. ഇത്രയും കാലത്തേക്ക് ഇൻഷുറൻസും ഉണ്ടായിരിക്കണം. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള 90 ലക്ഷം വിദേശികളാണ് സൗദിയിലുള്ളത്. ഇവരിൽ കുടുംബസമേതം താമസിക്കുന്നവരും ഏറെ. എന്നാൽ ആശ്രിത ലെവി അടക്കം പുതിയ സാമ്പത്തിക ബാധ്യത നിലവിൽവന്നതോടെ പലരും വീസ റദ്ദാക്കി കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നു. ഇടയ്ക്കിടെ സന്ദർശക വീസയിൽ കുടുംബത്തെ കൊണ്ടുവന്നാണ് പ്രവാസികൾ കുടുംബത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com