ADVERTISEMENT

ജിദ്ദ ∙ ഒഐസിസി ജിദ്ദ വണ്ടൂർ കമ്മറ്റിയുടെ തൊഴിലധിഷ്ഠിത പദ്ധതിയായ 'സഹായി' ഡിസിസി പ്രസിഡന്റ് അഡ്വ: വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.

OICC1

കെപിസിസി അംഗങ്ങളായ ഇ. മുഹമ്മദ് കുഞ്ഞി, കെ.ടി. അജ്മൽ, ഡിസിസി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ്, സി.കെ . മുബാറക്, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, ടി.പി. ഗോപാലകൃഷ്ണൻ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ഇ. അബ്ദുൽ റസാഖ്, സലാം എമങ്ങാട്, ഷരീഫ് തുറക്കൽ, അക്ബർ കരുമാര, സി. മുജീബ്, എം. അനിസ് ബാബു, കെ.ടി നൗഷാദ് ബാബു, കെ. അബ്ദുൽ ലത്തീഫ്, ലുഖ്മാൻ അബ്ദുറഹ്മാൻ, ശങ്കർ ഇളങ്കുർ എന്നിവർ പ്രസംഗിച്ചു. 

Oicc3

വണ്ടൂർ പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങൾക്ക് 'സഹായി' പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യൽ മെഷിനുകൾ വിതരണം ചെയ്തു. അൻപതോളം കുടുംബങ്ങൾക്ക്  'സ്നേഹസമ്മാനം' പദ്ധതിയുടെ ഭാഗമായി പുതു വസ്ത്രങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല വിതരണം ചെയ്തു. കെ.കെ. ഷൗക്കത്ത് (ബാപ്പു), അസ്‌കർ വണ്ടൂർ, കെ.കെ നിസാം, ജിംഷാദ് വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com