ADVERTISEMENT

ദോഹ ∙ കഴിഞ്ഞ വർഷം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യൂആർസിഎസ്) മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെട്ടത് 12,000 പേർക്ക്. ക്യൂആർസിഎസിന്റെ പേഷ്യന്റ് ബെനഫിറ്റ് ഫണ്ട് ആണ് 70 ലക്ഷം റിയാലിന്റെ മെഡിക്കൽ സേവനങ്ങൾ നൽകിയത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തിലാണു മെഡിക്കൽ സേവനങ്ങളും സഹായങ്ങളും നൽകിയത്.

ഡയാലിസിസ്, ഹൃദ്രോഗം വാത രോഗങ്ങൾ എന്നിവയുടെ ദുരിതമനുഭവിക്കുന്ന രോഗികൾക്കാണ് പ്രധാനമായി ചികിത്സാ സഹായം നൽകിയത്. 5 അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്തി. ചികിത്സാ സഹായം ലഭിച്ചവരിൽ സന്ദർശക വീസയിലെത്തിയ സിറിയൻ, യെമനി പൗരന്മാരും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com