ADVERTISEMENT

ദോഹ ∙ ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയുടെ ദോഹയിൽ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് ഒക്‌ടോബർ 27 ലേക്ക് നീട്ടി. ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്നായിരുന്നു മുൻ പ്രഖ്യാപനം.. എന്നാൽ റദ്ദാക്കൽ നടപടി ഒക്ടോബർ 26 വരെ വീണ്ടും നീട്ടി. മേയ് 1 മുതലാണ് 2 നഗരങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത്.

സർവീസ് തുടങ്ങാൻ വൈകുന്നത് ദോഹയിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. സ്‌കൂൾ അവധികാലമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നവർക്കാണ് റദ്ദാക്കൽ നടപടി തലവേദനയാകുന്നത്. സീസണായതിനാൽ ടിക്കറ്റ് നിരക്കിലെ വർധന പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനും തടസമാകും. ശരാശരി മലയാളി കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നതിന് അപ്പുറമാണ് നിലവിലുള്ള വിമാന ടിക്കറ്റ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com