ADVERTISEMENT

കുവൈത്ത് സിറ്റി ∙ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ പാർക്കിങ് സ്ഥലത്ത് മൂന്ന് ദിവസത്തിൽ കൂടുതൽ വാഹനങ്ങൾ നിർത്തിയിടുന്നവർ ശ്രദ്ധിക്കുക. തിരിച്ചുവരുമ്പോൾ വാഹനം അവിടെ കാണില്ല. തിരികെ ലഭിക്കണമെങ്കിൽ പിഴ അടക്കേണ്ടിവരും. അവധിക്ക് നാട്ടിൽ പോകുന്ന വിദേശികൾ പലരും സുരക്ഷിത സ്ഥലം എന്ന നിലയിൽ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ പാർക്കിങ് സ്ഥലങ്ങളിൽ വാഹനം നിർത്തിപ്പോകുന്ന പതിവുണ്ട്.

അത്തരം വാഹനങ്ങൾ പലപ്പോഴും സുരക്ഷാഭീഷണി ഉയർത്തുന്നതായി കോ-ഓപ്പറേറ്റീസ് സൊസൈറ്റികളുടെ യൂണിയൻ വൈസ് ചെയർമാൻ ഖാലിദ് അൽ ഹുദൈബാൻ പറഞ്ഞു. 3 ദിവസത്തിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങൾ നിരീക്ഷണ ക്യാമറയുടെ സഹായത്താൽ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിഴയായി 135 ദിനാറും നീക്കം ചെയ്ത ശേഷം വാഹനം സൂക്ഷിച്ച ഓരോ ദിവസത്തിനും ഒരു ദിനാർ വീതവും അടച്ചാൽ മാത്രമേ വാഹനം തിരിച്ചു നൽകൂ.

മറക്കേണ്ട, പാർക്കിങ്ങിന് പരിധിയുണ്ട്

കൂടുതൽ സമയം നിർത്തിയിടുന്ന വാഹനങ്ങളുടെ നമ്പർ കൈമാറണമെന്ന് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിൽ‌പ്പനയ്ക്കുള്ള നോട്ടിസ് പതിച്ച് റോഡരികിലും മറ്റും നിർത്തിയിടുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് 24 മണിക്കൂറും മറ്റു നിലയിൽ ദീർഘനാൾ നിർത്തിയിടുന്ന വാഹനങ്ങൾ നീക്കുന്നതിന് 48 മണിക്കൂറും സമയപരിധി നൽകി മുനിസിപ്പാലിറ്റി സ്റ്റിക്കർ പതിക്കാറുണ്ട്. സമയപരിധി കഴിഞ്ഞാൽ മുനിസിപ്പൽ അധികൃതർ കണ്ടുകെട്ടുന്ന വാഹനം തിരികെ ലഭിക്കണമെങ്കിൽ 3 മാസത്തിനുള്ളിൽ പിഴ അടയ്ക്കണം. അല്ലാത്തപക്ഷം പൊതു ലേലത്തിന് വക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com