ADVERTISEMENT

അബുദാബി ∙ വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) തിരിച്ചുപിടിക്കാൻ ഇനി വിമാനത്താവളത്തിൽ ക്യൂ നിൽക്കേണ്ടതില്ല. യുഎഇയുടെ വിവിധ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച സെൽഫ് സർവീസ് കിയോസ്ക് വഴി സ്വന്തമായി വാറ്റ് തുക തിരിച്ചെടുക്കാം. ഇതിനായി കര, നാവിക, വ്യോമ കവാടങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ചു.

വിനോദസഞ്ചാരികൾക്ക് രാജ്യം വിടുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താതെ തന്നെ കിയോസ്ക് വഴി വാറ്റ് തിരിച്ചുപിടിക്കാമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റിയിൽ (എഫ്ടിഎ) ഡയറക്ടർ ജനറൽ ഖാലിദ് അൽ ബൂസ്താനി പറഞ്ഞു. പ്ലാനെറ്റ് ഗ്രൂപ്പിനാണ് കിയോസ്കിന്റെ നടത്തിപ്പുചുമതല.

2018 നവംബർ മുതൽ വാറ്റ് തിരിച്ചുനൽകുന്നുണ്ട്. റീട്ടെയിൽ സ്ഥാപനങ്ങളെ ടാക്സ് റീഫണ്ട് ഫോർ ടൂറിസ്റ്റ് പദ്ധതിയിൽ ഉൾപെടുത്തിയതോടെ ഇടനിലക്കാരില്ലാതെ വാറ്റ് തിരിച്ചെടുക്കാനുള്ള സംവിധാനമാവും നിലവിൽ വന്നിരുന്നു.

കിയോസ്ക് വഴി വാറ്റ് തിരിച്ചെടുക്കാൻ ചെയ്യേണ്ടത്

ടാക്സ് ഇൻവോയ്സ്, പാസ്പോർട്ട് കോപ്പി, ക്രെഡിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കിയോസ്കിന് നൽകുക. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം പാസ്പോർട്ടും ക്രെഡിറ്റ് കാർഡും തിരിച്ചുതരും. വാറ്റ് തുക ക്രെഡിറ്റ് കാർഡിലേക്കു വരവുവയ്ക്കും.

10,000 ദിർഹം

തിരിച്ചെടുക്കാവുന്ന വാറ്റിന് പരിധിയില്ലെങ്കിലും ഒരു ദിവസം വീണ്ടെടുക്കാവുന്ന വാറ്റ് തുക 10,000 ദിർഹമിൽ കൂടാൻ പാടില്ല.

പ്രായം 18

18 വയസ്സിന് മുകളിലുള്ള വിനോദ സഞ്ചാരിക്കു മാത്രമേ വാറ്റു തുക തിരിച്ചു ലഭിക്കൂ. വസ്തുക്കൾ വാങ്ങിയത് പ്രസ്തുത വ്യക്തിയുടെ പേരിലാകണം.  വാങ്ങിയ ഉൽപന്നവുമായി 90 ദിവസത്തിനകം രാജ്യം വിടണം. ടാക്സ് ഇൻവോയ്സ് നിർബന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com