ADVERTISEMENT

മസ്‌കത്ത് ∙ ഓരോ പ്രവാസിയും സ്വന്തം മാതൃഭാഷയെ പ്രാണനു തുല്യം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. പിറന്ന മണ്ണും ആദ്യം മൊഴിഞ്ഞതും ആദ്യാക്ഷരം കുറിച്ച ഭാഷയും എന്നും അവന് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. 

പ്രവാസ ലോകത്ത് ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയുടെ മഹത്വവും മാധുര്യവും പകര്‍ന്നു നല്‍കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മാതൃഭാഷാ പഠന കളരി ‘മധുരമെൻ മലയാളം’ ഈ വര്‍ഷവും ജൂൺ 21, 28, ജൂലൈ 5, 12 എന്നീ വെള്ളിയാഴ്ചകളിൽ മഹാഇടവകയിൽ രാവിലെ 9:30 മുതൽ 10:30 വരെ നടക്കുന്നു.

കേരളത്തിലെയും ഒമാനിലെയും പ്രഗത്ഭരായ ഭാഷാധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഈ മലയാള ഭാഷാ കളരിയിലേക്ക് എല്ലാ കുഞ്ഞുങ്ങള്‍ക്കും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബൈജു ജോണ്‍ - 9821 9404, ട്വിൻങ്കിൾ വർഗീസ് - 9395 7897, അനീഷ് ജോൺ - 9397 7668, ജിത് മാത്യു– 9708 2914.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com