ADVERTISEMENT

ദോഹ ∙ മാറ്റങ്ങളോടെയാകും അടുത്ത വർഷം അമീർ കപ്പ് നടക്കുകയെന്ന് അധികൃതർ. ഖത്തർ ഫുട്‌ബോൾ അസോസിയേഷനും (ക്യുഎഫ്എ) ഖത്തർ സ്റ്റാഴ്‌സ് ലീഗുമാണ് അമീർ കപ്പിൽ മാറ്റങ്ങൾ വരുത്തുന്നത്. ഇതു സംബന്ധിച്ചു സ്റ്റാഴ്‌സ് ലീഗിൽ നിന്നുള്ള ക്ലബ്ബുകളെയും സെക്കൻഡ് ഡിവിഷനെയും പങ്കെടുപ്പിച്ചു ഷെറാട്ടൻ ഹോട്ടലിൽ ശിൽപശാല നടത്തിയിരുന്നു. അടുത്ത സീസണിൽ റജിസ്‌ട്രേഷൻ സംവിധാനത്തിലും മാറ്റം വരും.

സെക്കൻഡ് ഡിവിഷൻ ടീമും യോഗ്യതാ ടീമുകളും തമ്മിലുള്ള മത്സരങ്ങളോടെയാണ് അമീർ കപ്പ് തുടങ്ങുകയെന്നു ക്യുഎഫ്എ മത്സര കമ്മിറ്റി ചെയർമാൻ ഹമദ് അൽ മന്നായി പറഞ്ഞു. ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾക്കായി നറുക്കെടുപ്പുമുണ്ടാകും. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് മത്സരങ്ങൾ . സെമിഫൈനലും ഫൈനലും മേയിലാണ്. പുതിയ സീസണിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും. മാറ്റങ്ങൾ മത്സരങ്ങൾക്കു കൂടുതൽ ആവേശം പകരുമെന്ന് അൽ മന്നായി വ്യക്തമാക്കി. അതേസമയം ഖത്തർ കപ്പ് അടുത്ത സീസണിൽ നടക്കുന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com