ADVERTISEMENT

മലയാള മനോരമയുടെ ഹോസ്പിറ്റൽ അപോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ‘ക്വിക്ഡോക്’ ഒരുക്കുന്ന ഹെൽത്ത് കെയർ എക്സിബിഷൻ ഷാർജ എക്സ്പോ സെന്ററിൽ 21, 22 തീയതികളിൽ നടക്കും. മെഡിക്കൽ രംഗത്തെ വിവിധ സേവനങ്ങളും മികച്ച ചികിത്സാ രീതികളും മനസ്സിലാക്കാനും ഡോക്ടർമാരുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ട്.
ക്രെഡൻസ് ഇൻഫർട്ടിലിറ്റി ആൻഡ് ഫർട്ടിലിറ്റി സർജറി സെന്റർ ആണ്‌ മുഖ്യ പ്രായോജകർ.

ആയുർവേദം, ഹോമിയോപ്പതി, ബോൺ ആൻഡ് ജോയിന്റ് സ്പെഷ്യൽറ്റി, വന്ധ്യതാ ചികിത്സ, പാലിയേറ്റീവ് കെയർ, ആയുർവേദ റിസോർട്ട് തുടങ്ങിയ മേഖലകളിലെ വിദഗ്ധരും പങ്കെടുക്കും. നാട്ടിൽ ലഭിക്കുന്ന മികച്ച ചികിത്സാ പാക്കേജുകൾ പരിചയപ്പെടുന്നതിനൊപ്പം ആകർഷകമായ ഇളവുകളും നേടാം. വാതവും അമിത വണ്ണവും കാരണം ബുദ്ധിമുട്ടുന്നവർക്ക്  നാച്ചുറോപതി ചികിത്സയിൽ 10% വരെ ഡിസ്കൗണ്ട് നേടാം. സന്ദർശകരിൽ നിന്നു തിരഞ്ഞെടുക്കുന്ന 20 പേർക്ക് എയർടിക്കറ്റ് ബുക്കിങിൽ 2000 മുതൽ 5000 രൂപ വരെ ഇളവ് ലഭിക്കും.

പരിപാടിയുടെ ഗിഫ്റ്റ് പാർട്ണർ അക്ബർ ട്രാവൽസ് ആണ്. കുട്ടികളിലെ മൊബൈൽ ഉപയോഗം എങ്ങനെ  ആരോഗ്യകരമാക്കാം, ആത്മവിശ്വാസം  വളർത്തുന്നത് എങ്ങനെ,   കരിയർ ഗൈഡൻസ്  തുടങ്ങിയ വിഷയങ്ങളിൽ സൈക്കോളജിസ്റ്റ് വിപിൻ വി. റോളണ്ട്   21, 22 തീയതികളിൽ ക്ലാസെടുക്കും. ലോക യോഗാ ദിനത്തോടനുബന്ധിച്ച് 21-ന്  യോഗാ ക്യാംപും ഉണ്ടാകും. ഫോൺ: 00917012612323, ഇമെയിൽ: support@qkdoc.com.

പങ്കാളിയെ കണ്ടെത്താൻ എം 4 മാരി

m4marry

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും എക്സിബിഷനിൽ അവസരം ലഭിക്കും. എക്സ്ബിഷന്റെ ഭാഗമായി ഒരുക്കുന്ന എംഫോർ മാരി ഡോട് കോമിന്റെ പ്രത്യേക സ്റ്റാളിൽനിന്ന് വിവിധ പാക്കേജുകളെക്കുറിച്ച് മനസ്സിലാക്കാം. എം 4 മാരി സബ്സ്ക്രിപ്ഷൻ എടുക്കുന്ന 2 പേർക്ക് കുമരകത്തെ സൂറി കേരള റിസോർട്ട് ആൻഡ് സ്പായുടെ താമസ പാക്കേജ് സൗജന്യമായി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com