ADVERTISEMENT

റിയാദ് ∙ ഒമാൻ കടലിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. യുദ്ധമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, തങ്ങളുടെ ജനതയുടെ പരമാധികാരത്തിനോ താൽപര്യങ്ങൾക്കോ ഭീഷണി നേരിട്ടാൽ പ്രതികരിക്കാൻ മടിക്കില്ലെന്നും പ്രാദേശിക പത്രത്തിനു നൽകി അഭിമുഖത്തിൽ സൗദി കിരീടാവകാശി വ്യക്തമാക്കി. 

എണ്ണക്കപ്പൽ ആക്രമണത്തിൽ സൗദി കിരീടാവകാശി പ്രതികരിക്കുന്നത് ഇതാദ്യമാണ്. മേഖലയുടെ സമാധാനം വീണ്ടെടുക്കാനും രാജ്യാന്തര കപ്പൽ പാതയെ ഭീതിയിൽനിന്നു രക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 

ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് നേരത്തേ ആരോപിച്ചിരുന്നു. 

സമാധാന ശ്രമങ്ങൾക്കായി ടെഹ്റാനിലെത്തിയ ജപ്പാൻ പ്രധാനമന്ത്രിയുടെ നീക്കത്തോടു ജപ്പാന്റേതടക്കം 2 എണ്ണക്കപ്പലുകൾ ആക്രമിച്ചാണ് ഇറാൻ പ്രതികരിച്ചത്. 

ജപ്പാനോടുള്ള അനാദരവാണ് ഇതിലൂടെ പ്രകടമായതെന്നും സൗദി കിരീടാവകാശി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com