ADVERTISEMENT

ദുബായ് ∙ രാജ്യാന്തര യോഗാദിനം ദുബായിലും വടക്കൻ എമിറേറ്റുകളിലും വിപുലമായി ആഘോഷിക്കും. ദുബായിലെ പരിപാടിയുമായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് സ്‌പോർട്‌സ് കൗൺസിലും സഹകരിക്കുന്നുണ്ട്. ദുബായിൽ സബീൽ പാർക്കിലാണ് പരിപാടി. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമൽഖുവൈൻ എന്നിവിടങ്ങളിലും ഈ വാരാന്ത്യത്തിൽ യോഗാ ദിനം ആചരിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ‍ അറിയിച്ചു. അജ്മാനിൽ ഇന്ത്യൻ അസോസിയേഷനുമായും ഷാർജയിൽ ഏകതയുമായും സഹകരിച്ചാണ് യോഗാദിനാചരണം. 21ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കു ദുബായിലെ സബീൽ പാർക്കിലെ പരിപാടി.

പ്രവേശനം സൗജന്യമാണ്. പാർക്കിന്റെ ഗേറ്റ് മൂന്ന് വഴിയും രണ്ട് വഴിയും പ്രവേശിക്കാം. നേരത്തേ റജിസ്റ്റർ ചെയ്യുന്നവർക്ക് ടീഷർട്ട് നൽകും. അയ്യായിരം പേരെങ്കിലും യോഗാ ദിന പരിപാടികളിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിപുൽ പറഞ്ഞു. വിവിധ യോഗാ സ്‌കൂളുകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. ശനിയാഴ്ച ഉമൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലും ആഘോഷം നടക്കും. ഇന്ത്യൻ സിലബസുള്ള സ്‌കൂളുകളിലെ കുട്ടികളും യോഗാദിന പരിപാടികളിൽ സംബന്ധിക്കുമെന്ന് കോൺസൽ ജനറൽ അറിയിച്ചു.

ഏതാനും വർഷം കൊണ്ട് യോഗ സംബന്ധിച്ച അവബോധം എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടായിട്ടുണ്ടെന്നത് ഏറെ സന്തോഷകരമാണെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി മുഹമ്മദ് ഗാസി മദനി പറഞ്ഞു. മഹത്തായ ആശയം എന്ന നിലയിലാണ് സബീൽ പാർക്ക് വിട്ടുനൽകി ദുബായ് മുനിസിപ്പാലിറ്റിയും സഹകരിക്കുന്നതെന്ന്് പ്രതിനിധി മുഹമ്മദാലി പറഞ്ഞു. എൻഎംസി ഹെൽത്ത് കെയർ പ്രതിനിധി കിഷോർ വിശ്വനാഥ്, ക്യുആർ പ്രതിനിധി  തരുൺ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com