ADVERTISEMENT
ദോഹ∙രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള പദ്ധതി നടപടികൾ പുരോഗമിക്കുകയാണെന്ന്  പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി. ഇന്നലെ ചേർന്ന ശൂറാ കൗൺസിലിൽ യോഗത്തിലാണ് ആരോഗ്യമേഖലയിലെ പുതിയ പദ്ധതികൾ വിശദീകരിച്ചത്. സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള പദ്ധതി ജോലികൾ ആഭ്യന്തര മന്ത്രാലയം, ഭരണനിർവഹണ വികസന,തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തിലാണ് പുരോഗമിക്കുന്നത്. പുതിയ പദ്ധതിയുടെ കരട് നിയമം  ഉടൻ ശൂറാ കൗൺസിലിന് സമർപ്പിക്കും.  പൊതുജനാരോഗ്യ മന്ത്രാലയം കൂടാതെ ധനമന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, സ്‌റ്റേറ്റ് ഓഡിറ്റ് ബ്യൂറോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ആരോഗ്യ ഇൻഷുറൻസിനുള്ള ടെൻഡറുകൾ പരിശോധിക്കുന്നത്.  .

സ്‌പെഷലൈസ്ഡ് ആശുപത്രികൾ

രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലായി കൂടുതൽ  സ്‌പെഷലൈസ്ഡ് ആശുപത്രികൾ നിർമിക്കും. കൂടുതൽ സേവനങ്ങളും തുടങ്ങും. ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്ന പദ്ധതികളും സജീവമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ആശുപത്രി കിടക്കകളുടെ ശേഷിയിൽ 200 എണ്ണത്തിന്റെ വർധനയാണ് വരുത്തിയത്. 2016 നും 2018നും ഇടയിൽ  8 പുതിയ ആശുപത്രികൾ തുറന്നു. നിലവിൽ 2121 കിടക്കകളാണുള്ളത്.  41 ശതമാനമാണ് വളർച്ചാ നിരക്ക്. സ്വകാര്യ മേഖലയിലെ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വർധന വരുത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ  ആശുപത്രികളിൽ 17 ലക്ഷം രോഗികളാണ്  ചികിൽസയ്ക്ക് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com