ADVERTISEMENT

മക്ക ∙ ഹജിന് മുന്നോടിയായി കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണിക്കു തുടക്കം. നവീകരണത്തിനു ശേഷം ഊദും റോസ് വാട്ടറും മേൽത്തരം സുഗന്ധവും ചേർത്തുള്ള സംസം വെള്ളം ഉപയോഗിച്ച് അകത്തെയും പുറത്തെയും ഭിത്തികളും നിലവും  വൃത്തിയാക്കും.

ഹറംകാര്യ വകുപ്പ് ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോടെ നടക്കുന്ന അറ്റകുറ്റപ്പണിക്കു മേൽനോട്ടം വഹിക്കുന്നത് ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസാണ്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് അറ്റകുറ്റപ്പണിയെന്ന് അധികൃതർ അറിയിച്ചു. മുസ്‌ലിംകൾ ദിവസേനയുള്ള നമസ്‌കാരം നിർവഹിക്കുന്നതു കഅ്ബയ്ക്ക് അഭിമുഖമായാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com