ADVERTISEMENT

അബുദാബി ∙ 15 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളുമായി റീട്ടെയിൽ അബുദാബി (റാഡ്) വ്യാപാര മേളയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു. സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ സഹകരണത്തോടെ ലൈൻ ഇൻവസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി എൽഎൽസി സംഘടിപ്പിക്കുന്ന മേളയിൽ അബുദാബിയിലെയും അൽഐനിലെയും 8 ഷോപ്പിങ് മാളുകൾ പങ്കെടുക്കും.

ഓഗസ്റ്റ് 3 വരെ നീണ്ടുനിൽക്കുന്ന മേളയിലൂടെ പങ്കാളിത്ത മാളുകളിൽനിന്ന് 200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആഴ്ചയിൽ 50,000 ദിർഹം സമ്മാനം നൽകും. തൽസമയ സമ്മാനങ്ങളുമുണ്ട്. മെഗാ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com