ADVERTISEMENT
ദുബായ് ∙ ലോകരാജ്യങ്ങൾ സംഗമിക്കുന്ന 2020 എക്സ്പോ വിഭവസമൃദ്ധമാക്കാൻ വമ്പൻ പച്ചക്കറിത്തോട്ടവുമായി യുഎഇ. എക്സ്പോ വേദിയായ ദുബായ് സൗത്തിനോടു ചേർന്നുള്ള 1.3 ലക്ഷം ചതുരശ്ര അടി വെർട്ടിക്കൽ ഫാമിൽ പ്രതിദിനം 2,700 കിലോ ഇലവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറി വിളവെടുക്കും. കീടനാശിനി പ്രയോഗമില്ലാതെയാണു പച്ചക്കറികൾ വളർത്തുക. കൂടാതെ, വിവിധ എമിറേറ്റുകളിലെ ജൈവ കൃഷിയിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും എത്തിക്കും. എക്സ്പോയോടനുബന്ധിച്ച് രാജ്യത്തെ മാംസോൽപാദനം കൂട്ടാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇറക്കുമതി പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. മാലിന്യനിർമാർജത്തിനുള്ള കൂറ്റൻ പ്ലാന്റിന്റെ പ്രവർത്തനവും  പൂർത്തിയാകുകയാണ്. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ പങ്കെടുക്കും

അതിവിശാലം, രുചി ലോകം

ഓരോ രാജ്യത്തിന്റെയും തനതു വിഭവങ്ങൾ എക്സ്പോയിൽ ലഭ്യമാകും. 7 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുള്ള സ്ഥലത്തു ദിവസവും ഏകദേശം 3 ലക്ഷം പേർക്കു വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാൻ സൗകര്യമുണ്ടാകും. എക്സ്പോയ്ക്കായി കണ്ടെത്തിയ പ്രത്യേക വിഭവങ്ങൾ മുതൽ വഴിയോരക്കടകളിലെ നാടൻ രുചിക്കൂട്ടുകൾ ലഭ്യമാകും. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ്ങിനാണ്  മേൽനോട്ടം. ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാർ  അണിനിരക്കും. മിച്ചം വരുന്ന ഭക്ഷണം ശാസ്ത്രീയമായി പാക്ക് ചെയ്ത് യുഎഇ ഫുഡ് ബാങ്കിനു കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com