ADVERTISEMENT

ദോഹ ∙ വേനൽ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ വിനോദ നഗരിയിൽ വെർച്വൽ റിയാലിറ്റി ഗെയിമിന് തിരക്കേറുന്നു. സമ്മർ ഇൻ ഖത്തറിന്റെ പ്രധാന ആകർഷണ കേന്ദ്രമാണ് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലെ വിനോദ നഗരി. കുട്ടികൾ മുതൽ മുതിർന്നവർ വരെ വെർച്വൽ റിയാലിറ്റി ഗെയിമുകളുടെ ആരാധകരാണ്.  മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ കൂടുതൽ മികച്ച മൾട്ടിമീഡിയ വെർച്വൽ റിയാലിറ്റി ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ഗെയിമുകൾ പരിചയപ്പെടാനും അറിയാനും ആസ്വദിക്കാനുമായി വൈകുന്നേരത്തോടെയാണ് തിരക്കേറുന്നത്.

ഇൻഫ്‌ളേറ്റ പാർക്കിലാണ് വെർച്വൽ റിയാലിറ്റി ഗെയിമുകൾ നടക്കുന്നത്. ക്യൂസ്‌പോർട്‌സിന്റെ മെഗാപൊളിസ്, ഇ-ബ്‌ളു ഗെയിമിങ്, മിനിപോളിസ്, ആഗ്രി ബേഡ് പാർക്ക് എന്നിവയ്ക്കും ആരാധകരേറെയാണ്. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10 വരെ ഗെയിമുകളും സാഹസിക സവാരികളുമൊക്കെയായി വിനോദ നഗരി സജീവമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. 15 റിയാലാണ് പ്രവേശന നിരക്ക്. ഗോൾഡ്, ഗെയിമിങ് പാസുകൾക്ക് 150 റിയാലും സീസൺ പാസിന് 999 റിയാലും ഗെയിമിങ് സീസൺ പാസിന് 1,250 റിയാലുമാണ് നിരക്ക്. വിനോദ നഗരിയിലെ കാഴ്ചകൾ ജൂലൈ 13ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com