ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ പകലിൽ പലയിടങ്ങളിലും മഴ. ദുബായ്, ഷാർജ, അജ്മാൻ,  ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം സാമാന്യം ശക്തമായ മഴ ലഭിച്ചു. ദുബായ് ലഹ്ബാബ്, അവീർ, മർഗാം, ഷാർജ വിമാനത്താവള മേഖല, മദാം, നസ്വ എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.

ദുബായിലും ഷാർജയിലും ഉച്ചയ്ക്കു രണ്ടുമണിയോടെ അന്തരീക്ഷം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തു. ശക്തമായ കാറ്റുമുണ്ടായിരുന്നു. വൈകിട്ടോടെ അന്തരീക്ഷം തെളിഞ്ഞു. വേനൽക്കാലത്തെ സാധാരണ പ്രതിഭാസമാണിതെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

മഴ പെയ്തെങ്കിലും ചൂടിനു കാര്യമായ കുറവുണ്ടായില്ല. രാജ്യത്തെ മറ്റുഭാഗങ്ങളിൽ ശക്തമായ ചൂടനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് വടക്കൻ മേഖലയിൽ പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com