ADVERTISEMENT
ദോഹ ∙ ഗുരുതരമല്ലാത്ത വാഹനാപകടങ്ങൾ സംഭവിച്ചാൽ ഗതാഗത കുരുക്കിനിടയാക്കാതെ വാഹനങ്ങൾ അടുത്ത പാർക്കിങ് സ്ഥലത്തേക്ക് മാറ്റിയിടണമെന്ന് ആഭ്യന്തര മന്ത്രാലയം. ചെറിയ അപകടങ്ങളെ തുടർന്ന് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഗതാഗത ലംഘനമാണെന്നും മന്ത്രാലയം അധികൃതർ. ഗുരുതരമല്ലാത്ത വാഹനാപകടങ്ങൾ മന്ത്രാലയത്തിന്റെ ഇ-പോർട്ടലായ മെട്രാഷ്-2 വഴി അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മെട്രാഷ് 2– ന്റെ സേവനം ലഭിക്കും. അപകടം സംഭവിച്ച സ്ഥലത്ത് നിന്നു വേഗത്തിൽ വാഹനങ്ങൾ തൊട്ടടുത്ത പാർക്കിങ്ങിലേക്ക് മാറ്റിയ ശേഷം വേണം റിപ്പോർട്ട് ചെയ്യാൻ.

അപകടം റിപ്പോർട്ട് ചെയ്യേണ്ട വിധം

∙നമ്പർ പ്ലേറ്റ് ഉൾപ്പെടെ 2 വാഹനങ്ങളുടെയും 4 ചിത്രങ്ങൾ എടുക്കണം.

∙ മൊബൈലിലെ ലൊക്കേഷൻ സേവനം പ്രവർത്തനക്ഷമം എന്നുറപ്പാക്കിയശേഷം മെട്രാഷ്-2 ൽ സൈൻ ഇൻ ചെയ്യുക

∙ 2 വാഹനങ്ങളുടെയും നമ്പർ, വാഹന ഉടമകളുടെ ഖത്തർ ഐഡി നമ്പർ, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക.

∙2 വാഹനങ്ങളുടെയും ചിത്രങ്ങൾ അറ്റാച്ച് ചെയ്ത ശേഷം 'ഐ എഗ്രി ഓൺ വാലിഡിറ്റി ഓഫ് ഡേറ്റ' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്നു സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.

∙ അപേക്ഷ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശം ലഭിക്കും.

∙ ഗതാഗത അന്വേഷണ വകുപ്പ് ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച ശേഷം 2 വാഹന ഉടമകൾക്കും സന്ദേശം അയയ്ക്കും. ഇൻഷുറൻസ് കമ്പനിയിൽ പോകാനോ അല്ലെങ്കിൽ അറ്റകുറ്റപ്പണിക്കുള്ള അനുമതി സന്ദേശമോ ലഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com