ADVERTISEMENT
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ എംബസി രാജ്യാന്തര യോഗാദിനം ആചരിച്ചു. കുവൈത്ത് വിദേശ മന്ത്രാലയത്തിലെ ഏഷ്യൻ വിഭാഗം സഹമന്ത്രി അലി സുലൈമാൻ അൽ സഈദ് മുഖ്യാതിഥിയായിരുന്നു. ദേശീയ കലാ സാംസ്കാരിക സാഹിത്യ കൗൺസിൽ ആക്ടിങ് സെക്രട്ടറി ജനറൽ കമാൽ അൽ അബ്ദുൽ ജലീൽ, യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും യുണൈറ്റഡ് നേഷൻസ് ഡവലപ്മെൻറ് പ്രോഗ്രാം റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ.താരീഖ് അൽ ഷെയ്ഖ് തുടങ്ങിയവരും സംബന്ധിച്ചു.പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം അവതരിപ്പിച്ചു. സ്ഥാനപതി കെ.ജീവ സാഗർപ്രസംഗിച്ചു. യോഗാ പ്രദർശനവും നടന്നു. നാനൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com