ADVERTISEMENT

ദോഹ ∙ വിപുലമായ പരിപാടികളോടെ ഇന്ത്യൻ പ്രവാസി സമൂഹം രാജ്യാന്തര യോഗ ദിനം ആചരിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ പ്രവാസി സംഘടനകൾ, ഖത്തർ മ്യൂസിയം എന്നിവയുടെ സഹകരണത്തിലാണ് യോഗ ദിനാചരണം നടന്നത്. ഇന്നലെ രാവിലെ ഖത്തർ മ്യൂസിയത്തിന്റെ സഹകരണത്തിൽ ഖത്തർ ദേശീയ മ്യൂസിയത്തിന് മുൻപിൽ നടന്ന യോഗ പ്രദർശനത്തിൽ 1,500 ലധികം പേരാണ് പങ്കെടുത്തത്.

yoga
ബിർല പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന യോഗാ പ്രദർശനം.

വൈകിട്ട് ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിലെ ഇൻഡോർ ഹാളിൽ നടന്ന പരിപാടിയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി പി.കുമരൻ യോഗ ദിനാചരണത്തിൽ സജീവമായിരുന്നു. പ്രവാസി കൂട്ടായ്മയായ സമന്വയം ഖത്തറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബിർള പബ്ലിക് സ്‌കൂളിൽ നടന്ന ദിനാചരണത്തിൽ 1000 ത്തോളം പേർ പങ്കെടുത്തു. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുത്തവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ശാസ്ത്രീയമായി യോഗ അഭ്യസിച്ചവരാണ് പ്രദർശനത്തിൽ പങ്കെടുത്തവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com