ADVERTISEMENT

ദോഹ∙ ഇന്ത്യന്‍-ഖത്തര്‍ ആര്‍ടിസ്റ്റുകളുടെ സംയുക്ത ചിത്ര പ്രദര്‍ശനത്തിന് കത്താറ പൈതൃക കേന്ദ്രത്തില്‍ തുടക്കമായി. പോര്‍ട്രെയ്റ്റ് എന്ന സംയുക്ത പ്രദര്‍ശനം കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഖത്തറി കലാകാരന്‍ എബ്‌തെസാം അല്‍ സഫറിന്റെയും ഇന്ത്യയുടെ സുരഭി ഗെയ്ക് വാദിന്റെയും പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്.

ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. 32 പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കത്താറയിലെ 19-ാം നമ്പര്‍ കെട്ടിടത്തിലെ 2-ാം നമ്പര്‍ ഹാളിലാണ് പ്രദര്‍ശനങ്ങള്‍. സുഡാന്‍ ആര്‍ടിസ്റ്റ് നൂര്‍ അല്‍ ഹാദിയുടെ ലാന്‍ഡ് ഓഫ് ദ ഡാര്‍ക്ക് ചിത്ര പ്രദര്‍ശനവും ഡോ.അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു. 2 പ്രദര്‍ശനങ്ങളും ജൂലൈ 13 വരെ നീളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com