ADVERTISEMENT

ദോഹ∙ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം നിറഞ്ഞ മനോഹരങ്ങളായ ചിത്രങ്ങൾ അധികം താമസിയാതെ ഖത്തർ മ്യൂസിയത്തിലുമെത്തും.ഇന്ത്യയുടെ സൗന്ദര്യം ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ സ്വദേശി ഫോട്ടോഗ്രാഫർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഖത്തർ മ്യൂസിയം.

ലഡാക്കിലെ ഹിമാലയൻ മേഖലയിൽ 2 ആഴ്ച പര്യടനം നടത്തി അപൂർവ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കുകയാണ് സ്വദേശി ഫോട്ടോഗ്രാഫർമാരുടെ ചുമതല. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് ചിത്രമെടുക്കാനായി ഖത്തർ മ്യൂസിയം ഫോട്ടോഗ്രാഫർമാരെ അയക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ പ്രചോദനകരമായ പോർട്ട്‌ഫോളിയോ ഉണ്ടാക്കുകയാണ് ലക്ഷ്യം.

ചിത്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവ ഖത്തർ മ്യൂസിയത്തിന്റെ പ്രാദേശിക, രാജ്യാന്തര പ്രദർശനങ്ങളിൽ പ്രദർശിപ്പിക്കും. ഓരോ വർഷവും സാംസ്‌കാരിക വർഷാഘോഷത്തിൽ പങ്കാളികളായ രാജ്യങ്ങളിലേക്ക് 2 ഫോട്ടോഗ്രാഫർമാരെ വീതമാണ് ഖത്തർ നിയോഗിക്കുന്നത്. പ്രത്യേക വിഷയത്തിലാകും ചിത്രങ്ങൾ എടുക്കുക. സാംസ്‌കാരിക വർഷാഘോഷത്തിന്റെ സമാപനത്തിൽ ഖത്തറിലും പങ്കാളി രാജ്യത്തിലും ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദർശനവും നടത്തുകയാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com