ADVERTISEMENT

ദമാം∙ രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ്‌ ഫോറം ദമാമിൽ യോഗാഭ്യാസം നടത്തി. 

റിയാദ്‌ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ ദേശ്‌ ബന്ധു ഭാട്ടി മുഖ്യാതിഥിയായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ്‌ വിഭാഗവും യു എൻ ഇന്റർനാഷനലും അനുശാസിക്കുന്ന പ്രോട്ടോകോൾ പ്രകാരം യോഗ സെഷൻ, യോഗ സെമിനാർ, കുട്ടികളുടെ യോഗ എന്നിവ നടന്നു.

yoga-day-dammam-2

കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക പൊതു മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗ ദിനാചരണത്തിൽ പങ്കാളികളായി. 

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുല്ല മഞ്ചേരി, അറബ്‌ യോഗ ഫൗണ്ടേഷൻ കിഴക്കൻ പ്രവിശ്യാ ഇൻ ചാർജ്‌ ഹവ അൽ ദാവൂദ്‌, എൽ & ടി ഹൈഡ്രോ കാർബൺ കമ്പനി എക്സിക്യൂട്ടീവ്‌ മാനേജർ രദരാജൻ,  മുബാറക്‌ എസ്‌. അൽ ഹജ്‌രി, തിരുനാവുക്കരസു, യോഗ ഇൻസ്‌ട്രക്ടർ ശ്രുതിദാർ ജി. സോണി, സിനിമാ നിർമാതാവ്‌ ജോളി ലോനപ്പൻ, ആർട്ട്‌ ഓഫ്‌ ലിവിങ് പ്രതിനിധി പാർത്ഥ സാരഥി, ഇന്ത്യൻ ഓവർസീസ്‌ ഫോറം നാഷനൽ സെക്രട്ടറി ശശിധരൻ, കിഴക്കൻ പ്രവിശ്യ പ്രസിഡന്റ്‌ പ്രസാദ്‌ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com