ADVERTISEMENT

ദോഹ∙ ഇന്ത്യയുടെയും ഖത്തറിന്റെയും പൈതൃകം പ്രതിഫലിപ്പിക്കുന്ന ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിലെ (എഫ്ബിക്യു) സാംസ്‌കാരിക പ്രദർശനം ശ്രദ്ധേയമാകുന്നു.  ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണു പ്രദർശനങ്ങൾ. എഫ്ബിക്യു മ്യൂസിയത്തിന്റെ ഇന്ത്യയുടെ പൈതൃക ശേഖരങ്ങൾ പൊതുജനങ്ങൾക്കു കാണാം.

കമ്യൂണിറ്റി, വ്യാപാരം, ആർട്‌സ്, ഭക്ഷണം, സുഗന്ധദ്രവ്യങ്ങൾ എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണു കാഴ്ചകൾ. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ സംസ്‌കാരത്തിലൂടെയുള്ള യാത്രയാണ് പ്രദർശനം. ഖത്തറുമായുള്ള  ചരിത്രപരമായ ബന്ധവും ഇരു രാജ്യങ്ങളിലേയും സംസ്‌കാരങ്ങളുടെ സമാനതയുമെല്ലാം കാണാം. ഒട്ടേറെ ശിൽപശാലകളും ക്ലാസുകളും മുഗൾ പെയിന്റിങ് ഉപയോഗിച്ചുള്ള ലളിതമായ ബോർഡർ ഡിസൈൻ പരിശീലനവുമെല്ലാം നടക്കുന്നുണ്ട്. ഇന്ത്യയുടെ അപൂർവ സ്വർണാഭരണ ഡിസൈനുകൾ, കരകൗശല ഉൽപന്നങ്ങൾ പുരാതന ഫാഷൻ തുടങ്ങിയവയും കാണികളെ ആകർഷിക്കുന്നു. ഏപ്രിലിൽ തുടങ്ങിയ പ്രദർശനം ജൂലൈ 31ന് അവസാനിക്കും.
 
പ്രദർശനം ഈ സമയങ്ങളിൽ

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയും വെള്ളി ഉച്ചയ്ക്ക് 2 മുതൽ 7 വരെയും ശനി 10 മുതൽ 6 വരെയും ഞായർ രാവിലെ 9 മുതൽ 4 വരെയുമാണ് പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com