ADVERTISEMENT
അബുദാബി ∙ പരിഷ്കരിച്ച ബസ് സർവീസ് പ്രാബല്യത്തിൽ വന്നു. മുസഫ, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലേക്കുള്ള ബസ് റൂട്ടുകളിലാണ് മാറ്റമുണ്ടായത്.

∙ എം-01 ബസ് ഡെൽമ മാളിൽനിന്ന് പുറപ്പെട്ട് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്, മസ്യദ് മാൾ, എമിറേറ്റ്സ് ട്രാൻസ്‌പോർട്ട്, വില്ലേജ് മാൾ, ഐകാഡ്, എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ വഴി ഡെൽമ മാളിൽ തിരിച്ചെത്തും വിധമാണ് പുനഃക്രമീകരിച്ചത്.

∙ എം 02 ബസ് മസ്‌യദ്  മാളിൽ നിന്ന് പുറപ്പെട്ട് സ്ട്രീറ്റ് നമ്പർ 10ലൂടെ ലൈഫ് ലൈൻ ഹോസ്പിറ്റൽ, ഐകാഡ് എമിറേറ്റ്സ് സ്റ്റീൽ, ഷെയ്ഖ ഫാത്തിമ ബിൻ മുബാറക് മസ്ജിദ് വഴി മസ്‌യദ് മാളിൽ തിരിച്ചെത്തും.

∙  എം 03 ബസ് അബുദാബി സർവകലാശാലയിൽനിന്ന് പുറപ്പെട്ട് മസ്‌യദ്  മാൾ സ്ട്രീറ്റ് നമ്പർ 12, എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ, ഡെൽമ മാൾ വെസ്റ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി അൽ അസ്‌റഖ് സ്ട്രീറ്റ് വഴി അൽ നഹ്സി സ്ട്രീറ്റിലെത്തും.

∙ ഖലീഫ സിറ്റിയിൽ നിന്ന് ആരംഭിക്കുന്ന കെ 01 ത്വയിബ് ബിൻ എൽസ സ്ട്രീറ്റ്, സൂഖ് അൽ മിരീഫ് സ്ട്രീറ്റ്, സ്ട്രീറ്റ് നമ്പർ 18, അൽ ഫുർസാൻ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, സ്ട്രീറ്റ് നമ്പർ 29, സ്ട്രീറ്റ് നമ്പർ 28, സ്ട്രീറ്റ് നമ്പർ 54, ത്വയിബ് ബിൻ എൽസ സ്ട്രീറ്റ് വഴി സൂഖിൽ എത്തും.

∙ കെ 02 ഖലീഫ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ത്വയിബ് ബിൻ എൽസ സ്ട്രീറ്റ്, സൂഖ്, എമിറേറ്റ്സ് സ്കൂൾ, അൽഷിഹായിൽ സ്ട്രീറ്റ്, അഡ്‌നോക്, സ്ട്രീറ്റ് നമ്പർ 38, സായിദ് സിറ്റി, സായിദ് സർവകലാശാല, ത്വയ്യിബ് ബിൻ എൽസ സ്ട്രീറ്റ് വഴി സൂഖിൽ എത്തും.

∙ കെ 03 മസ്‌ദർ സിറ്റിയിൽ നിന്ന് തുടങ്ങി ഐറീന ഹെഡ് ക്വാർട്ടേഴ്‌സ്, മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട്, അൽ ബന്ദർ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, അൽ സിഹായിൽ സ്ട്രീറ്റ്, ത്വയിബ് ബിൻ ഈസ സ്ട്രീറ്റ്, സൂഖ്, സ്ട്രീറ്റ് 10 വഴി അൽ റയാനയിലെത്തും വിധമാണ് പുനഃക്രമീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com