ADVERTISEMENT

ദുബായ് ∙ എഫ്സി കേരള യുഎഇയിൽ നടത്തിയ സെലക്‌ഷൻ ട്രയൽസിൽ 39 കളിക്കാരെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. യുഎഇയിലെ ഫുട്ബോൾ ക്ലബ് ഫോർസീസ് എഫ്സിയുടെ സഹകരണത്തോടെയാണ് സെലക്‌ഷൻ ട്രയൽസിൽ 180 കുട്ടികൾ പങ്കെടുത്തു. ഫോർസീസ് ചീഫ് കോച്ചും ഘാന മുൻ ദേശീയ താരവുമായ ബാബ അർമാൻ ഡോ നേതൃത്വം നൽകി. 

അന്തിമ സെലക്‌ഷൻ ട്രയൽസ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 

എഫ്സി കേരളയുടെ അണ്ടർ18, അണ്ടർ 15, അണ്ടർ 13 ടീമുകളിലേക്കാണ് ട്രയൽസ് നടത്തിയത്. തിരഞ്ഞെടുക്കപ്പെടുന്നവരെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ ഗ്രേഡിങ് നൽകും. 

ത്രീ സ്റ്റാർ കിട്ടുന്നവരുടെ പഠന, താമസ, ഭക്ഷണ ചെലവ് ക്ലബ് വഹിക്കും. ടു സ്റ്റാർ കിട്ടുന്നവരുടെ പഠന-താമസ ചെലവു വഹിക്കും. ഒരു സ്റ്റാർ കിട്ടുന്നവരുടെ പഠന ചെലവ് ക്ലബ് വഹിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com