ADVERTISEMENT

അബുദാബി ∙ കോടികളുടെ വിസ്മയം സമ്മാനിച്ച ഞെട്ടലിലാണു സ്വപ്നാ നായർ. കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22.47 കോടി രൂപ സമ്മാനം ലഭിച്ചത് കൊല്ലം സ്വദേശിയും അബുദാബി സ്വകാര്യ കമ്പനിയിലെ സീനിയർ സ്ട്രക്ചറൽ എൻജിനീയറുമായ സ്വപ്ന നായർക്കായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം അടിച്ചുവെന്ന് സ്വപ്ന വിളിച്ചു പറഞ്ഞപ്പോഴും വിശ്വസിക്കാനായില്ല ഭർത്താവ് പ്രേമിന്. ടിക്കറ്റെടുത്ത വിവരം പ്രേം അറിയുന്നതും അപ്പോഴായിരുന്നു.

അഞ്ചു വയസ്സുകാരി മകൾ നക്ഷത്രയുടെ ഭാഗ്യം എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിക്കുന്നത്. തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുമെന്നും സ്വപ്ന പറഞ്ഞു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബിടെകും ടികെഎം എൻജിനീയറിങ് കോളജിൽനിന്ന് എംടെകിനും ശേഷം അബുദാബിയിൽ എത്തിയ സ്വപ്നയ്ക്ക് നിലവിലെ ജോലി വിടാൻ താൽപര്യമില്ല. 9 വർഷമായി അബുദാബിയിലുള്ള ഇവർ മെക്കാനിക്കൽ എൻജിനീയറായ ഭർത്താവുമൊന്നിച്ച് സ്വന്തമായി പദ്ധതികൾ പിന്നീട് ആലോചിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com