ADVERTISEMENT

അബുദാബി ∙ പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ച യുവ ഡ്രൈവർമാരുടെ വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗൺസിലിന്റെ നിർദേശം. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച നിർദേശം യുവജന മന്ത്രാലയം ചർച്ച ചെയ്തു.

18നും 35നും ഇടയിൽ പ്രായമുള്ളവർക്കു ലൈസൻസ് ലഭിച്ചാൽ ആദ്യ 2 വർഷം വാഹനത്തിൽ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വാഹനവുമായി റോഡിൽ ഇറങ്ങുന്ന ഇവരുടെ പെരുമാറ്റവും മറ്റും നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ടാകും. വാഹനാപകടങ്ങളിൽ യുവാക്കളുടെ പങ്ക് വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com