ADVERTISEMENT

ദുബായ് ∙ ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) 17 റൂട്ടുകളിലേക്ക് പുതിയ 94 ബസുകൾ പുറത്തിറക്കി. ഒപ്റ്റെയർ ബ്രാൻഡിന്റെ യൂറോ 5 വിഭാഗം ബസുകളാണ് നിരത്തിലിറക്കിയത്. ഇത്തരം ബസുകൾ യുഎഇയിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്. ഭാരക്കുറവും വർധിച്ച ഇന്ധന ക്ഷമതയുമാണ് പ്രത്യേകത. കാർബൺ വമനവും കുറവാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും  സേവന മികവിൽ രാജ്യാന്തര നിലവാരം പുലർത്തുന്നതിനുമാണ് പുതിയ ബസുകൾ ഇറക്കുന്നതെന്ന്  ആർടിഎ ചെയർമാൻ മാത്തർ അൽ തായർ അറിയിച്ചു.

2030നകം  പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 26% ആക്കുകയാണ് ലക്ഷ്യം. പുതിയ ബസുകളിൽ എട്ടെണ്ണം നിലവിലെ റൂട്ടുകളിലും ഒൻപതെണ്ണം  പുതിയ റൂട്ടുകളിലും സർവീസ് നടത്തും. റസിഡൻഷ്യൽ മേഖലകളിൽ വലിയ ബസുകൾ ഓടിക്കാൻ പ്രയാസമുള്ളിടത്താവും ഇവ ഉപയോഗിക്കുക.

പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാൻ, അൽനബൂദ എന്റർപ്രൈസസ് എംഡി സുവെയ്ദാൻ സയീദ് അൽ നബൂദ എന്നിവരും ആർടിഎ ഡയറക്ടർമാരും ഒപ്റ്റെയർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാൻ, അൽനബൂദ എന്റർപ്രൈസസ് എംഡി സുവെയ്ദാൻ സയീദ് അൽ നബൂദ എന്നിവരും ആർടിഎ ഡയറക്ടർമാരും ഒപ്റ്റെയർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

സൗകര്യങ്ങളേറെ

32 സീറ്റുള്ള ബസിൽ 9 പേർക്ക് നിന്ന് യാത്ര ചെയ്യാം. എട്ടു സീറ്റുകളിൽ സീറ്റ് ബൽറ്റുണ്ടാകും  ഒരെണ്ണം നിശ്ചയദാർഢ്യമുള്ളവർക്ക് ഉപയോഗിക്കാൻ സൗകര്യമുള്ളതാണ്. ഇവർക്ക് കയറാൻ തറനിരപ്പിലുള്ള വാതിലുമുണ്ട്. എൽഇഡി ബോർഡുകളും വൈഫൈയും യുഎസ്ബി ചാർജിങ് സൗകര്യം ബസിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com