ADVERTISEMENT

ദുബായ് ∙ ഇൗ വര്‍ഷം ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് 27.4 ദശലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് അറിയിച്ചു. 

uae-airport-1
യുഎഇ സ്വദേശിക്ക് പാസ്പോർട്ട് പുതുക്കി നൽകുന്നു

ദുബായിലെ കര-നാവിക– വ്യോമ അതിർത്തികളുടെയാണ് ഇത്രയും പേർ യാത്ര ചെയ്തത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 122 സ്മാർട്ട് ഗേറ്റ് ഈ കാലയളവിൽ 5.7 മില്യൺ യാത്രക്കാരാണ് ഉപയോഗിച്ചത്. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 30  വരെയുള്ള കാലയളവിൽ 9.5 ദശലക്ഷം എൻട്രി, റസിഡൻ‍സ് വീസകൾ ദുബായിൽ അനുവദിക്കുകയും ചെയ്തു. ദുബായിലൂടെ യാത്രക്കാരുടെ കൂടുതൽ സഞ്ചാരത്തിനു സാക്ഷ്യം വഹിക്കുന്ന വേനൽ അവധിക്കാല സീസണിൽ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാൻ ജിഡിആർഎഫ്എ ദുബായ് ഒരുങ്ങികഴിഞ്ഞുവെന്ന് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് പ്രതിക്ഷിക്കുന്ന സീസനാണ് ഇത്. അത് കൊണ്ട് തന്നെ എവിടെയും ഒരു കാലതാമസത്തിന് ഇടവരുത്താതെ മികച്ച സേവനങ്ങൾ പ്രധാനം ചെയ്യാൻ വകുപ്പ് മികച്ച തയാറെടുപ്പുകളാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

uae-airport-3
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് എമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥൻ പാസ്പോർട്ട് കൈമാറുന്നു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 25 ദശലക്ഷം പേർ

ദുബായ് വിമാനത്താവളത്തിലുടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് കാണിക്കുന്നത്. ഈ വർഷത്തെ 6 മാസത്തിനുള്ളിൽ  25 ദശലക്ഷം യാത്രക്കാരാണ് യാത്ര നടത്തിയത്. ഈ സമയം  റോഡ് മാർഗത്തിലൂടെ ദുബായിലേയ്ക്ക് വരുകയും പോകുകയും ചെയ്‍തത് 1.8 ദശലക്ഷം പേരാണ്. അതിനൊപ്പം തന്നെ കടൽ തുറമുഖം വഴിയുള്ള യാത്ര നടത്തിയത് 557,500 സഞ്ചാരികളാണെന്നും അധിക്യതർ വെളിപ്പെടുത്തി.

സ്മാർട് ഗേറ്റ് സൂപ്പർ സ്മാർട്

ഏറ്റവും വേഗത്തിലുള്ളതും, ഏറ്റവും ലളിതവുമായ സ്മാർട് ഗേറ്റിലൂടെയുള്ള നടപടിക്രമങ്ങൾക്കാണ് ഞങ്ങൾ യാത്രക്കാരെ കൂടുതൽ പ്രേരിപ്പിക്കുന്നത് . അതു കൊണ്ട് ഏറ്റവും തിരക്കോറിയ സമയത്തും യാത്രാ നടപടികൾ സ്മാർട് ഗേറ്റ് ഉപയോഗത്തിലൂടെ  സുഗമമായി നടന്നുവെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു. അതേസമയം ജിഡിആർഎഫ്എ ദുബായ് 2019 ആദ്യ പകുതിയിൽ 2.1 ദശലക്ഷം റസിഡൻസി പെർമിറ്റുകളും 7.4 ദശലക്ഷം എൻട്രി പെർമിറ്റുകളും പുതുക്കി നൽകി.

യാത്രയ്ക്ക് മുൻപ് രേഖകൾ ഉറപ്പുവരുത്തണം

യാത്രയ്ക്ക് മുൻപ് സഞ്ചാരികൾ തങ്ങളുടെ യാത്രാ രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് ജിഡിആർഎഫ്എ അഭ്യർത്ഥിച്ചു. സ്വദേശികൾ തങ്ങളുടെ പാസ്പോർട്ടിന്റെ കാലാവധി യാത്രയ്ക്ക് മുൻപ് ചെക്ക് ചെയ്യാൻ അധിക്യതർ ഓർമപ്പെടുത്തുന്നു. ദുബായ് രാജ്യാന്തര എയർപോർട്ടിലെ അറൈവൽ ഭാഗത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിൽ ഈ കാലത്ത് 5,072 സ്വദേശികളുടെ പാസ്പോർട്ടാണ് പുതുക്കി നൽകിയത്. ഇവിടെ നിന്ന് 317,182 താമസ-സന്ദർശക വീസകൾ അനുവദിക്കുകയും ചെയ്തു.

http://www.dnrd.ae

ഇൗ വെബ്‌സൈറ്റിലെ, ജനറൽ ഡയറക്ടറുമായി ബന്ധപ്പെടാനുള്ള ഓഫ്ഷനിലോ, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സേവനങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്ക്  ജിഡിആർഎഫ്എ ഡയറക്ടർ ജനറലുമായി സംവദിക്കാമെന്ന് അധിക്യതർ അറിയിച്ചു. റസിഡൻസി,എൻട്രി പെർമിറ്റുകളുടെ അന്വേഷണങ്ങൾക്കായി ആറ് മാസത്തിനുള്ളിൽ വകുപ്പിന് 2,421 ഇ മെയിലുകൾ ലഭിച്ചു. വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 8005111 ലേക്ക് 580,846 അന്വേഷണ-കോളുകളാണ് ഈ കാലയളവിൽ എത്തിയതെന്ന് അധിക്യതർ വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com