ADVERTISEMENT

റാസൽഖൈമ ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. 31 പേർക്ക് പരുക്കേറ്റു. ഇവർ സഞ്ചരിച്ച ബസ് ഉച്ചയ്ക്ക് 12 മണിയോടെ റോഡിൽ നിന്ന് തെന്നി മറിഞ്ഞായിരുന്നു അപകടമെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു.‌ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

uae-bus-accident1

ഏഷ്യൻ തൊഴിലാളികളാണ് മരിച്ചവരും പരുക്കേറ്റവരുമെല്ലാം. എന്നാൽ ഇവർ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ ആറു പേരുടെ പരുക്ക് സാരമുള്ളതാണ്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയതായി റാക് പൊലീസ് സെൻട്രൽ ഒാപറേഷൻസ് റൂം ഡ‍യറക്ടർ ജനറൽ ബ്രി.മുഹമ്മദ് സഇൗദ് അൽ ഹുമൈദ് പറഞ്ഞു. 

മറ്റു എമിറേറ്റുകളിൽ നിന്ന് റാസൽഖൈമയിലേയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോ‍ഡ് വഴി വരുന്നവർ എക്സിറ്റ് 122ലെത്തിയാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com