ADVERTISEMENT

ദുബായ് ∙ വേനലവധിക്കു നാട്ടിൽ പോകുന്നവർ വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യത്തിൽ കരുതലെടുത്തില്ലെങ്കിൽ മടങ്ങിയെത്തുമ്പോൾ ബില്ലിൽ നിന്നു ‘ഷോക്ക’ടിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 

 

വൈദ്യുതിയും വെള്ളവും പാഴാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതോപകരണങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും നിർേദശിച്ചു വൈദ്യുതിയും വെള്ളവും പാഴാക്കുന്നതു മൂലമുള്ള നഷ്ടം രാജ്യത്തിനാണെന്നു ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.ദീർഘകാല അവധിക്കു പോകുന്നവർ ടാപ്പിനു ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തണം. ചെറിയ ചോർച്ചപോലും സാമ്പത്തിക ബാധ്യത വരുത്തും. 

 

വൈദ്യുത ഉപകരണങ്ങളുടെ കാര്യത്തിലുള്ള അശ്രദ്ധ തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. വൈദ്യുതോപകരണങ്ങൾ ഓഫ് ആക്കുകയും സോക്കറ്റിൽ നിന്നു പ്ലഗ് വേർപെടുത്തുകയും വേണം.എസി സർവീസ് ചെയ്ത ശേഷമേ പ്രവർത്തിപ്പിക്കാവൂ

പൂന്തോട്ടത്തിലെ ലൈറ്റുകൾ നിർബന്ധമാണെങ്കിൽ ടൈമർ ഘടിപ്പിക്കണം.

 

സൂര്യപ്രകാശം നേരിട്ടു പതിക്കുന്നതോ ചൂട് തട്ടാൻ സാധ്യതയുള്ളതോ ആയ ഭാഗത്തു നിന്നു ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com