‘വേഷം യോജിച്ചതല്ല’; സംഗീത താരം നിക്കി മിനാജിന്റെ സൗദി പരിപാടി റദ്ദാക്കി
Mail This Article
×
ജിദ്ദ∙ അമേരിക്കൻ റാപ് സംഗീത താരം നിക്കി മിനാജിന്റെ ജിദ്ദയിലെ സംഗീത പരിപാടി റദ്ദാക്കി. നിക്കി മിനാജിന്റെ വേഷവിധാനങ്ങൾ സൗദിയിലെ നിയമ വ്യവസ്ഥകൾക്കു യോജിച്ചതല്ലെന്ന കാരണത്താലാണ് പരിപാടി റദ്ദാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഈ മാസം 18ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നിക്കി മിനാജിന്റെ സംഗീത പരിപാടി നടക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.
സ്റ്റേജ് നിർമാണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.