ADVERTISEMENT

ദുബായ് ∙ വിഡിയോ ഗെയിം കളിക്കുന്നവർ സൂക്ഷിക്കണമെന്നും പ്രശസ്തമായ പല വിഡിയോ ഗെയിമുകളുടെയും പേരിൽ കംപ്യൂട്ടറുകളും മറ്റും നശിപ്പിക്കുന്ന വ്യാജന്മാർ ഇറങ്ങിയിട്ടുണ്ടെന്നും അധികൃതരുടെ മുന്നറിയിപ്പ്. ഒരു വർഷത്തിനുള്ളിൽ 9,30,000 പേർ വഞ്ചിതരായിട്ടുണ്ടെന്ന് ആന്റി വൈറസ് സോഫ്റ്റ്്‌വെയർ ദാതാക്കളായ കാസ്പെർസ്കി അധികൃതർ വെളിപ്പെടുത്തുന്നു. ഓഫിസ് ഉപയോഗവുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളിലും ലാപ്ടോപുകളിലും കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

ഒരു നിമിഷത്തെ അശ്രദ്ധ മൂലം വിലപിടിച്ച രേഖകളെല്ലാം നഷ്ടപ്പെട്ടേക്കാം. ഇനിയും റിലീസാകാനുള്ള വിഡിയോ ഗെയിംസ് എന്ന പേരിലും വ്യാജന്മാരുണ്ട്. ആളുകൾ അധികം ജാഗ്രത പുലർത്താത്ത വിനോദപ്രദങ്ങളായ ഗെയിമുകൾ, ടിവി പരിപാടികൾ, സിനിമ ടീസറുകൾ എന്നിവയുടെ പേരിലും വ്യാജന്മാർ ആക്രമണം നടത്തുന്നു. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ആളുകൾ കൂടുതൽ ശ്രദ്ധപുലർത്തിയതോടെയാണ് സാമൂഹിക വിരുദ്ധർ വിനോദ മേഖലകളിലേക്കു തിരിഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വ്യാജൻമാർ ഏറെ മൈൻ ക്രാഫ്റ്റിന്

ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുന്ന മൂന്നു വീഡിയോ ഗയിമുകളുടെ പേരിലാണ് വ്യാജന്മാർ വിലസുന്നത്. മൈൻ ക്രാഫ്റ്റിന്റെ പേരിലാണ് വ്യാജന്മാർ ഏറെ. 30% ആക്രമണവും ഇതിന്റെ മറവിലാണ്. 3,10,000 ഉപയോക്താക്കളാണ് ഇതിന്റെ പേരിൽ വഞ്ചിതരായത്. ജിടിഎ 5 എന്ന ഗെയിമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇതിന്റെ വ്യാജൻമാർ 1,12,000 പേരെ കബളിപ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള സിംസ് 4 ന്റെ വ്യാജൻ 1,05,000 പേരുടെ അക്കൗണ്ടുകൾ ആക്രമിച്ചു.

ഇവ ശ്രദ്ധിക്കാം

∙ അംഗീകൃത വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക

∙ യുആർഎൽ ഫോർമാറ്റും കമ്പനിയുടെ പേരിലെ അക്ഷരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.

∙ റിലീസിനു മുൻപുള്ള പരീക്ഷണ ഗെയിമാണെന്നു പറഞ്ഞു വരുന്നവ തുറക്കാതിരിക്കുക.

∙ സമൂഹമാധ്യമങ്ങളിൽ വരുന്ന ലിങ്കുകളെല്ലാം തുറന്നു നോക്കാതിരിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com