ADVERTISEMENT

ദുബായ് ∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ദീവ) പൊതുജനങ്ങൾക്ക് ഇനി വാട്സാപ്പിൽ ബന്ധപ്പെടാം. അന്വേഷണങ്ങൾക്കും മറ്റുമുള്ള ‘റമ്മാസ്’ എന്ന വെർച്വൽ താരവുമായി ബന്ധിപ്പിച്ചാണിത്. റമ്മാസിനോട് ഇംഗ്ലിഷിലും അറബിക്കിലും 24 മണിക്കൂറും കാര്യങ്ങൾ ചോദിച്ചറിയാം. നമ്പർ: 046019999. വാട്സാപ് ഇടപാടുകൾ തീർത്തും സുരക്ഷിതമാണെന്നു ദീവ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മർവാൻ ബിൻ ഹൈദർ പറഞ്ഞു.

ലോഗോ നോക്കി ദീവയാണെന്ന് ഇടപാടുകാർ ഉറപ്പാക്കണം. നിർമിതബുദ്ധി (എഐ) ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനമൊരുക്കിയത്. ബിൽ അന്വേഷണങ്ങൾ, വിവിധ അപേക്ഷകളുടെ പുരോഗതി അറിയിക്കൽ, കോൺട്രാക്ടർമാരുടെയും കൺസൽറ്റന്റുമാരുടെയും അപേക്ഷകളുടെ വിവരങ്ങൾ കൈമാറൽ, തൊഴിൽ അന്വേഷണങ്ങൾക്കു മറുപടി തുടങ്ങിയ കാര്യങ്ങൾ റമ്മാസിനോട് ചോദിച്ചറിയാം. ഈ സേവനങ്ങളിൽ പലതും വാട്സാപ്പിലും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com