40 കിലോ കൊണ്ടുപോകാം; എയർ ഇന്ത്യ കൊൽക്കത്ത, ഇൻഡോർ സർവീസ് ആരംഭിച്ചു
Mail This Article
×
ദുബായ് ∙ കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നു ദുബായിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസ് എയർ ഇന്ത്യ തുടങ്ങി. തുടക്കത്തിൽ യാത്രക്കാർക്ക് 40 കിലോ ലഗേജ് കൊണ്ടുപോകാം. ഏഴു കിലോ ഹാൻഡ് ബാഗേജിനു പുറമെയാണിത്. ചെക്ക് ഇൻ ലഗേജിന്റെ പരിധിയാണ് 30ൽ നിന്ന് 40 കിലോ ആയി ഉയർത്തിയത്. കൊൽക്കത്തയിലേക്ക് ആഴ്ചയിൽ നാലും ഇൻഡോറിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.