ADVERTISEMENT

അബുദാബി∙ സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെൻറി ഗ്രൂപ്പ് എംഡിയും എറണാകുളം സ്വദേശിയുമായ ലൂയിസ് കുര്യാക്കോസിന് യുഎഇയിൽ ദീർഘകാല താമസത്തിനുള്ള ഗോൾഡ് കാർഡ്. വിദേശ ബിസിനസുകാർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ്  പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണിത്.  

1986ൽ അബുദാബിയിലെത്തിയ ലൂയിസ് 2 വർഷത്തിനകം സ്വന്തം ബിസിനസ് ആരംഭിച്ചു. 1992ൽ ബിസിനസ് വിപുലമാക്കി അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റീൽ/അലൂമിനിയം ഫാബ്രിക്കേഷൻ, ഗ്ലാസ് ജോലികളിലേക്കും നീങ്ങി. 2013ൽ വിദേശികൾക്ക് സ്വന്തം പേരിൽ വീടുവാങ്ങാൻ അനുമതി ലഭിച്ചപ്പോൾ ദുബായ് എമിറേറ്റ്സ് ഹിൽസിലെ മെഡോസിൽ 2 വീടു വാങ്ങിയ അദ്ദേഹത്തിന് ഇപ്പോൾ അബുദാബിയിലും സ്വന്തമായി വീടുകളുണ്ട്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ മേഖലകളിലുള്ള 31 വർഷത്തെ പ്രവർത്തന മികവ് കണക്കിലെടുത്താണ്  ഗോൾഡ് കാർഡ് നൽകിയത്.

സ്വന്തം നാട്ടിൽ ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാൻ സാധിക്കാതെ 7 വർഷമായി നിയമയുദ്ധം നടത്തുന്ന തനിക്ക് യുഎഇ നൽകിയ ഈ അംഗീകാരം വിലപ്പെട്ടതാണെന്നും ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്നും ലൂയിസ് പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com