ADVERTISEMENT

റിയാദ് ∙ ‘നവോഥാനത്തിന്റെ വെളിച്ചമാവുക’ എന്ന തലവാചകത്തിൽ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന റിവൈവ് സീസൺ 2 ക്യാംപയിനിന്റെ സമാപന സമ്മേളനം വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ പങ്കെടുക്കും. 

പ്രതിനിധി സമ്മേളനം, സാംസ്‌കാരിക-കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ നടക്കും. മണ്ഡലം കെഎംസിസി കമ്മിറ്റികൾ മുഖേന മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രതിനിധി സമ്മേളനത്തിന് പ്രവേശനം. പരിപാടികളിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഡോക്യുമെന്ററി പ്രദർശനം, പ്രവാസം: പ്രസന്ധിയും പരിഹാരങ്ങളും, തസ്കിയത്ത്, പൈതൃകം -നഭോ മണ്ഡലം, മദ്റസ ഫെസ്റ്റ്, ജ്ഞാനം - ക്വിസ്സ് മത്സരം, കുടുംബ സംഗമം, ചർച്ച, സംവാദം, ഹമീദ് വെട്ടത്തൂർ മെമ്മോറിയൽ സ്പോർട്സ് ഫെയർ, ലീഗിശൽ, പ്രബന്ധ രചന, വായന മത്സരം (അറിവരങ്ങ്), പുസ്തക പ്രസിദ്ധീകരണം, നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് പദ്ധതി, നേതൃത്വ ശിൽപശാല, വെൽഫയർ ശിൽപശാല തുടങ്ങി നിരവധി  പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 

സമാപന സമ്മേളന പ്രചരണാർഥം വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികൾ ചേർന്ന് സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സംഗമം, ക്വിസ്സ് മത്സരം, പ്രസംഗ മത്സരം, മൊബൈൽ ഫൊട്ടോഗ്രഫി മത്സരം, പ്രളയം ബാക്കി വെച്ച പരിസ്ഥിതി ചിന്തകൾ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ടി വേങ്ങര, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്‌റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ലത്തീഫ് താനാളൂർ, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com