ADVERTISEMENT

ദുബായ് ∙ ലോകരാജ്യങ്ങളെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന ദുബായ് 2020 എക്സ്പോ അരങ്ങിലെ മായികക്കാഴ്ചകൾ കാണാൻ പൊതുജനങ്ങൾക്ക് അവസരം. 

പ്രത്യേകമായി അണിയിച്ചൊരുക്കിയ ബസിൽ എക്സ്പോ വേദിയിലേക്ക് സൗജന്യമായി യാത്രചെയ്യാം. 7 എമിറേറ്റുകളിലും ബസ് എത്തും. 

എക്സ്പോ കാഴ്ചകൾ കാണാൻ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും ആദ്യം അവസരം ലഭ്യമാക്കാനാണ് ഇത്തരമൊരു ഉല്ലാസയാത്രയെന്ന് എക്സ്പോ 2020 ദുബായ് ചീഫ് കമ്യൂണിറ്റി എൻഗേജ്മെന്റ് ഓഫിസർ മനാൽ അൽ ബയാത് പറഞ്ഞു. 

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ  ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ടരക്കോടിയിലേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com