ADVERTISEMENT

ദോഹ∙ അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിൽ വാണിജ്യ യൂണിറ്റുകൾക്ക് 15 മാസം വരെ വാടക സൗജന്യമാക്കി. ഈ മാസം 21 മുതൽ സെപ്റ്റംബർ 30 വരെ കരാർ ഒപ്പിടുന്ന പുതിയ വാടകക്കാർക്കാണ് ആനുകൂല്യം. വാണിജ്യ യൂണിറ്റുകളുടെ ദീർഘകാല ബിസിനസ് അഭിവൃദ്ധിപ്പെടുത്താനും സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടാണു പദ്ധതിയെന്ന് എസ്ദാൻ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡയറക്ടർ ഹാനി ദബാഷ് പറഞ്ഞു.

60 നും 104 ചതുരശ്ര മീറ്ററിനും ഇടയ്ക്ക് സ്ഥലം തിരഞ്ഞെടുക്കുന്ന വാടകക്കാർക്കാണ് ആനുകൂല്യം. എസ്ദാൻ ഹോൾഡിങ്ങിന്റെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് പദ്ധതിയാണ് എസ്ദാൻ ഒയാസിസ്. ഇവിടെ 582 വാണിജ്യ യൂണിറ്റുകളാണുള്ളത്. 10 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന എസ്ദാൻ ഒയാസിസിൽ 9,000ത്തോളം പാർപ്പിട യൂണിറ്റുകളുമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, സ്‌കൂളുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com